റോയൽ ജെല്ലി
പതിനഞ്ചു ദിവസത്തിൽ താഴെ പ്രായമുള്ള തേനീച്ചകളുടെ തലയിൽ നിന്ന് ഊറിവരുന്ന ഒരു ദ്രാവകമാണ് റോയൽ ജെല്ലി (Royal jelly). വേലക്കാരി ഈച്ചകളുടെ ഹൈപ്പോഫാരിൻജി യൽ (Hypopharyngeal) ഗ്രന്ഥിയിൽ നിന്ന് ഊറിവരുന്ന ദ്രാവകവും മാൻ ഡിബുലാർ(Mandibular)ഗ്രന്ഥിയിൽ നിന്നുള്ള സ്രവവും തുല്യ അളവിൽ ചേർന്നാണ് ഇതുണ്ടാകുന്നത്. മഞ്ഞയും വെള്ളയും നിറം കലർന്ന കൊഴുത്ത ദ്രാവകമാണിത്.
വളരെയേറെ പോഷകസമ്പുഷ്ട മായ ദ്രാവകമാണ് റോയൽ ജെല്ലി. ഈ പേരുവരാനുള്ള കാരണവും അതുതന്നെ. 1888-ൽ ജർമൻകാരനായ വോൺ പ്ലാന്റ (Von Planta) തേനീച്ച കളിലെ ഈ ദ്രാവകത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. അദ്ദേഹം ഇതിനെ ക്കുറിച്ച് ഒരു വിവരണം പ്രസിദ്ധീകരിച്ചതോടെയാണ് തേനീച്ച വളർത്തു ന്നവരും മറ്റും ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. തേനീച്ചകളുടെ മുട്ടയ്ക്ക് ആദ്യനാളുകളിൽ റോയൽ ജെല്ലി യാണ് ഭക്ഷണമായി നൽകുക. ഇതു കൊടുക്കുന്നതോടെ അവയ്ക്ക് ചുറു ചുറുക്കും വലുപ്പവും വളരെ വേഗത്തിൽ വർധിക്കുന്നു.
റോയൽ ജെല്ലിയിൽ പോഷകങ്ങളും ഹോർമോണുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പലതരം മാംസ്യങ്ങളും വൈറ്റമിനുകളും ഫാറ്റി ആസിഡുമൊക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ റോയൽ ജെല്ലി ഭക്ഷ്യാവശ്യത്തിനായി വ്യവ സായികാടിസ്ഥാനത്തിലും ഉൽപാദിപ്പിക്കുന്നുണ്ട്. യുവത്വവും പ്രസരിപ്പുമൊക്കെ നിലനിർത്തുന്നതിന് ഇത് ഫലപ്രദമാണെന്ന് ഗവേഷകർ പറ യുന്നു. അറബികളും യൂറോപ്യന്മാരും അടക്കമുള്ള വിദേശികളാണ് റോയൽ ജെല്ലി കൂടുതലായി ഉപയോഗി ക്കുന്നത്. സൗന്ദര്യവും ചുറുചുറുക്കും വർധിപ്പിക്കാൻ കഴിവുള്ളതിനാൽ സിനിമാതാരങ്ങൾക്കും രാഷ്ട്രീയ നേതാക്കന്മാർക്കുമെല്ലാം പ്രിയപ്പെട്ടതാണ് ഈ പോഷകവസ്തു.
റോയൽ ജെല്ലിക്ക് ചവർപ്പ് കലർന്ന പുളിരുചിയാണ്. ഒരു റാണി അറയിൽനിന്ന് പരമാവധി രണ്ടോ മൂന്നോ മില്ലി ഗ്രാം റോയൽ ജെല്ലിയാണ് ലഭിക്കുക. ദ്രാവകരൂപത്തിലും കാപ് സ്യൂൾ രൂപത്തിലും തേൻ ചേർത്ത മിശ്രതമായുമൊക്കെ റോയൽ ജെല്ലി വിപണിയിൽ ലഭ്യമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും കൂടുതൽ റോയൽ ജെല്ലി ഉൽപാദി പ്പിക്കുന്നത്.
റോയൽ ജെല്ലിക്കുള്ളിൽ വളർച്ച പ്രാപിക്കുന്ന തേനീച്ചയുടെ പുഴു (larva) |
Click below to download this article
Thanks for reading: റോയൽ ജെല്ലി - Royal jelly, Sorry, my English is bad:)