ആവർത്തനപ്പട്ടികയിൽ വരിവരിയായി നിൽക്കുന്ന മൂലകങ്ങളിൽ ഒന്നാമനാണ് ഹൈഡ്രജൻ ഏറ്റവും ചെറിയ മൂലകം. ഏറ്റവും ഭാരം കുറവും ഹൈഡ്രജനു തന്നെ. വായുവിന്റെ പതിനാലിൽ ഒന്ന് ഭാരമേ ഹൈഡ്രജനുള്ളൂ. ആറ്റമിക സംഖ്യ 1 ആയ ഹൈഡ്രജൻ വാതകരൂപത്തിൽ കാണപ്പെ ടുന്നു. വളരെ പെട്ടെന്ന് തീപിടിക്കുന്ന വാതകമാണിത്.
ഹൈഡ്രജൻ ഓക്സിജനുമായി ചേർന്നാണ് വെള്ളം ഉണ്ടാകുന്നത്.
ഈ പ്രത്യേകതയുമായി ബന്ധപ്പെട്ടാണ് ഹൈഡ്രജന് പേരു കിട്ടിയതും. വെള്ളം എന്നർത്ഥം വരുന്ന ഹൈഡ്രോ (Hydro), സഷ്ടാവ് എന്നർത്ഥം വരുന്ന ജീനസ്(Genes)എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽനിന്നാണ് ഹൈഡ്രജൻ എന്ന പേരിന്റെ വരവ്. ആന്റൺ ലവോസിയെ (Antonine Lavoisier) എന്ന ഫ്രഞ്ച് രസതന്ത്രജ്ഞനാണ് ഹൈഡ്രജന് ഈ പേരു നൽകിയത്.
ലോഹങ്ങൾ സൾഫ്യൂരിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് തുടങ്ങിയ മിനറൽ ആസിഡുകളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് ഹൈഡ്രജൻ വാതകം പുറത്തുവിടുന്നു. സൾഫ്യൂരിക് ആസിഡിൽ വീഴുന്ന ഇരുമ്പുതരികൾ എളുപ്പത്തിൽ തീപിടിക്കുന്ന ഒരു വാതകം ഉണ്ടാക്കുന്നു എന്ന് 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ കണ്ടെത്തിയിരു ന്നു. ഹൈഡ്രജൻ ആയിരുന്നു ഈ വാതകം. എന്നാൽ, പിന്നെയും വർഷങ്ങൾ കഴിഞ്ഞ് 1766-ലാണ് ഹൈഡ്രജനെ ഒരു പ്രത്യേക വാതകമായി തിരിച്ചറിഞ്ഞത്.
മൂലകങ്ങളിൽ ഏറ്റവും ലളിതമായ ഘടനയുള്ള ആറ്റമാണ് ഹൈഡ്രജന്റേത്. പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിങ്ങനെ മൂന്നുതരം സബ് ആറ്റോമിക് കണികകളാണ് ആറ്റങ്ങളിൽ ഉള്ളതെന്ന് അറിയാമല്ലോ. ഹൈഡ്രജനിൽ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമാണുള്ളത്. ന്യൂട്രോൺ ഇല്ലാത്ത ഏക ആറ്റമാണ് ഹൈഡ്രജൻ. രണ്ട് ആറ്റങ്ങൾ ചേർന്നുള്ള തന്മാത്രാരൂപത്തി ലാണ് ഹൈഡ്രജൻ വാതകം സ്ഥിതിചെയ്യുന്നത്.
Thanks for reading: ഹൈഡ്രജൻ- Hydrogen, Sorry, my English is bad:)